Ticker

6/recent/ticker-posts

എസ്.എഫ് ഐ പ്രവർത്തകരെ ആക്രമിച്ചു 23 എം.എസ്.എഫ് പ്രവർത്തകർക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

തൃക്കരിപ്പൂർ : മൂന്ന് എസ്.എഫ് ഐ പ്രവർത്തകരെ ആക്രമിച്ചു . പരാതിയിൽ23 എം.എസ്.എഫ് പ്രവർത്തകർക്കെതിരെ ചന്തേര പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. എസ്. എഫ്. ഐ പ്രവർത്തകരായ ചെറുകാനത്തെ പി.വി. വിഷ്ണു 21,പിലിക്കോട് വീട്ടിക്കുന്നിലെ കെ.വി.ജിഷ്ണു 25, കെ.വി. വിഷ്ണു22 എന്നിവരെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ തൃക്കരിപ്പൂർ പൂ
ച്ചോലിൽ വെച്ചാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ
പ്പോൾ അക്രമിച്ച് ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് നരഹത്യക്ക് ശ്രമിച്ചതായാണ് കേസ്. കഴിഞ്ഞ മാസം 27ന് പിലിക്കോട് ഹയർ സെക്കൻ്ററി സ്കൂളിൽ എം.എസ്.എഫ്, കെ.എസ്.യു രൂപികരിച്ചതിന് എസ്എഫ്.ഐ പ്രവർത്തകർ എംഎസ് .എഫ് പ്രവർത്തകരെ ആക്രമിച്ച വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരിക്കേറ്റവർ പറഞ്ഞു.
Reactions

Post a Comment

0 Comments