കുറ്റിക്കോൽ : 10 വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ . ബന്തടുക്ക ചാമക്കൊച്ചിയിലെ രാജേഷ് എന്ന രാജു 35 വിനെയാണ് അറസ്റ്റ് ചെയ്തത്. ബേഡകം പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന കൗൺസിലിംഗിനിടെ പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോക്സോ പ്രകാരം കേസെടുത്ത് പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കി.
0 Comments