Ticker

6/recent/ticker-posts

ചെങ്കളയിൽ യുവതിയും പുത്തിലോട്ട് വീട്ടമ്മയും ബേഡകത്ത് യുവാവും ജീവനൊടുക്കി

കാഞ്ഞങ്ങാട് : വിത്യസ്ത സംഭവങ്ങളിലായി മൂന്ന് പേർ ജീവനൊടുക്കി.ചെങ്കളയിൽ യുവതിയും പുത്തിലോട്ട് വീട്ടമ്മയും ബേഡകത്ത് യുവാവും ജീവനൊടുക്കി നിലയിൽ കണ്ടെത്തി. ചെങ്കള പുലിക്കുണ്ടിലെ വിനോദിൻ്റെ ഭാര്യ സിന്ധുവിനെ 37 വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലായിരുന്നു. വിദ്യാനഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കൊടക്കാട് പുത്തിലോട്ടെ കൃഷ്ണൻ നായരുടെ ഭാര്യ പി പി . ദേവകിയെ 64 വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. കയർ അറുത്ത് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചിമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
എലിവിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേഡടുക്ക ചെമ്പക്കാട്ടെ കെ. രവി 30 ആണ് മരിച്ചത്.ഈ മാസം ഒന്നിന് വീട്ടിൽ വച്ചാണ് വിഷം അകത്തു ചെന്നത്. ചികിൽസക്കിടെയാണ്  മരിച്ചത്.കാര്യൻ- നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാജു, വേണു, ചന്ദ്രൻ, സാവിത്രി. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments