Ticker

6/recent/ticker-posts

പത്താം ക്ലാസുകാരിയേയും ഡോക്ടറെ കാണാൻ പോയ18 വയസുകാരിയെയും കാണാതായി

കാഞ്ഞങ്ങാട് : വിത്യസ്ത സംഭവങ്ങളിലായി രണ്ട് പെൺകുട്ടികളെ കാണാതായി.പത്താം ക്ലാസുകാരിയേയും ഡോക്ടറെ കാണാൻ പോയ18 വയസുകാരിയെയുമാണ് കാണാതായത്. മുന്നാട് കുറത്തിക്കുണ്ടിൽ നിന്നും ഡോക്ടറെ കാണാൻ പോയ18 കാരിയെ യാണ് കാണാതായത്. ബേഡഡുക്ക താലൂക്ക് ആശുപത്രിയിലേക്ക് ഇന്നലെ രാവിലെ പോയ ശേഷം കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ബോവിക്കാനത്ത് നിന്നും പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. 17കാരിയെ ഇന്നലെ രാത്രി 8 ന് വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ ആദൂർ പൊലീസ് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments