കാഞ്ഞങ്ങാട്:കുടുംബശ്രീ ജില്ലാ മിഷൻകുടുംബശ്രീ അംഗങ്ങൾ വയനാടിനെ ചേർത്ത് പിടിച്ചു.വയനാട് ദുരിത ബാധിതരെ സഹായിക്കാൻ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സ്വരൂപിച്ചത് 95.6 ലക്ഷം രൂപ . തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്നൽകി.ജില്ലയിലെ38 പഞ്ചായത്തുകൾ,3 മുനിസിപ്പാലിറ്റികൾഎന്നിവിടങ്ങളിലെ42സിഡിഎസിന് കീഴിലുള്ള ഒരു ലക്ഷത്തി എൺപതിനായിരത്തോളം വരുന്നഅംഗങ്ങളിലൂടെസമാഹരിച്ചതുകയാണ്സംസ്ഥാനകുടുംബശ്രീമിഷന് കൈമാറിയത്.കുടുംബശ്രീ അംഗങ്ങളുടെ സമ്പാദ്യം,ബിരിയാണി,പായസംചാലഞ്ചുകൾ,ഉപയോഗശൂന്യമായ സാധനങ്ങളുടെ ശേഖരണങ്ങൾ,പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകൾവിവിധ പ്രവർത്തനങ്ങളിലൂടെയാണ്ദുരിതാശ്വാസ ഫണ്ട് കണ്ടെത്തിയത്.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വിവിധ സിഡിഎസ് കളിൽ നിന്നായികുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി.ടി.സുരേന്ദ്രൻതുകഏറ്റുവാങ്ങി.ജില്ലാ അസിസ്റ്റൻറ് കോഡിനേറ്റർമാരയ ഡി.ഹരിദാസ്, സി. എച്ച്.ഇഖ്ബാൽ കുടുംബശ്രീ സ്റ്റാഫ് സെക്രട്ടറി എം. ഷീബ , ജില്ലാ പ്രോഗ്രാം മാനേജർമാരായ പി .രത്നേഷ് ,. ഇ.ഷിബി , എം . രേഷ്മ തുടങ്ങിയവർ സംസാരിച്ചു.കുടുംബശ്രീ ജീവനക്കാർ,സിഡിഎസ് ചെയർപേഴ്സൺ മാർപങ്കെടുത്തു.
0 Comments