Ticker

6/recent/ticker-posts

ഇന്ന് കാസർകോട് ജില്ലയിൽ ജീവനൊടുക്കിയത് മൂന്ന് യുവാക്കളും രണ്ട് യുവതികളടക്കം അഞ്ച് പേർ

കാഞ്ഞങ്ങാട് : മൂന്ന് യുവാക്കളും രണ്ട് യുവതികളുമടക്കം
24 മണിക്കൂറിനിടെ ജില്ലയിൽ ജീവനൊടുക്കിയത് അഞ്ച് പേർ. ഇന്ന് ഉച്ചയോടെ രണ്ട് യുവാക്കളെ വീടുകളിലും ഒരു യുവാവിനെ പള്ളിയുടെ ഓഫീസ് മുറിയിലും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഭർതൃമതിയായ യുവതിയുടെ ജഡം വീടിന് സമീപത്തെ കിണറ്റിൽ കണ്ടത് ഇന്ന് രാവിലെയാണ് . ഇന്നലെ വൈകീട്ട് മറ്റൊരു ഭർതൃമതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ഭയാനകമാം രീതിയിലാണ് ദിവസേന ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത്. കൊടക്കാട് വെള്ളച്ചാലിലെ സുകുമാരൻ്റെ മകൻ പി. സുമേഷിനെ 37 ഇന്ന് ഉച്ചക്ക് വീടിൻ്റെ മുകൾ നിലയിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ഉപയോഗിച്ച ബെഡ് ഷീറ്റ് ഫാനിൽ നിന്നും മുറിച്ചുമാറ്റി പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൊഗ്രാൽ കെ.കെ. പുരത്തെ അബ്ദുൾ ഗയിനിസിദ്ദീഖിൻ്റെ മകൻ അബ്ദുൾ വഫാസിദ്ദീഖിനെ 21 കടവത്തെ പള്ളിയുടെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ ഇന്ന് ഉച്ചക്ക് കാണുകയായിരുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി. ബേ ളചുക്കിനടുക്കയിലെ ജയരാമൻ്റെ മകൻ റിതേഷിനെ 37 വീട്ടിലെ സ്റ്റെയർകേസ് മുറിയിൽ തൂങ്ങി മരിച്ചതായി കണ്ടെത്തി. ഇന്ന് ഉച്ചക്ക് ഷാൾ കെട്ടി മരിച്ച നിലയിലാണ് കണ്ടത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി. കയ്യാർ ശാന്തിയോടിലെ ജനാർദ്ദനൻ്റെ ഭാര്യ വിചേത 34 യെ കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകീട്ടാണ് കണ്ടത്. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.പിലിക്കോട് വറക്കോട്ട് വയലിൽ  ഏക്കച്ചിവളപ്പിൽ എ .വി .   വിനോദിന്റെ ഭാര്യ കെ. സുനിത 38യെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 5.30 മണിയോടെയാണ് കിണറ്റിൽ  മരിച്ച് കിടക്കുന്നതായി കണ്ടത്. വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments