വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. പയ്യന്നൂർ രാമന്തളി കുന്നരുവിലെ കെ.സുജീഷ് 36 ആണ് മരിച്ചത്. വിദ്യാനഗർ പാടിയിൽ രണ്ട് വർഷം മുൻപായിരുന്നു അപകടം. നടന്ന് പോകവെ മോട്ടോർ ബൈക്ക് ഇടിച്ച് പരിക്കേൽക്കുകയായിരുന്നു. കോമ അവസ്ഥയിൽ കുന്നരുവിലെ വാടക വീട്ടിൽ കഴിഞ്ഞ് വരവെയാണ് മരണം. പച്ചക്കറി വാഹനത്തിലെ ഡ്രൈവറായിരുന്നു. വിദ്യാനഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments