കാസര്‍കോട്:ആദൂര്‍
മല്ലംപാറയിൽ
പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയ പുലി ചത്തു.
വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി
പരിശോധന നടത്തുന്നതിനിടെയാണ് പുലി ചത്തത്.
ജില്ലയില്‍ മയക്കു വെടി വെക്കാന്‍
വിദഗ്ധർ ഇല്ലാത്തതിനാൽ
വയനാട്ടില്‍ നിന്നും വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥരെത്തി മയക്കുവെടി വെക്കാനുള്ള ആലോചനയിലായിരുന്നു.
ഏതാനും ദിവസങ്ങളായി
പ്രദേശത്ത് പുലി ശല്യമെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. കാനത്തൂരില്‍ വളര്‍ത്തുപട്ടിയെ പുലി കടിച്ചുകൊണ്ടു പോയതായും നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ പുലി തന്നെയാണോ ഇന്ന് രാവിലെ
മല്ലംപാറയില്‍ കെണിയിൽ കുടുങ്ങി ചത്ത തെന്ന് വ്യക്തമല്ല.
0 Comments