കാഞ്ഞങ്ങാട് :
റാണിപുരത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരും വിദ്യാർത്ഥികളാണ്. കർണാടക സ്വദേശി അരിബുദ്ധീൻ 21ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്. അഞ്ച് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കർണാടക എൻ.ഐ ടി കോളേജ് വിദ്യാർത്ഥികളാണ്. കർണാടക, പൂനെ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവർ കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിൽസയിലാണ്.
0 Comments