Ticker

6/recent/ticker-posts

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ മുന്നറിയിപ്പ് ശ്രദ്ധിക്കൂ

കാഞ്ഞങ്ങാട് :സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട കാസർകോട്
ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിയമപാലകർ ചമഞ്ഞ് വീഡിയോ കോൾ വഴി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം സജീവമായ തായി മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ തട്ടിപ്പിനിരയായ നിരവധി പേർ പൊലീസിനെ സമീപിച്ച് കഴിഞ്ഞിട്ടുണ്ട്. പൊലീസാണെന്നും കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്നാകും ഭീഷണി.നേരത്തെ തട്ടിപ്പിൽ പെട്ടവരെയും സംഘം ഭീഷണിപ്പെടുത്തുന്നു. പൊലീസ് വേഷത്തിലാവും ഇവർ വീഡി
യോ കോളിലൂടെയും മറ്റും ഇവർ പ്രതൃക്ഷപ്പെടുക. ഇത്തരത്തിൽ എത്തുന്ന വരെ കുറിച്ച് ഉടൻ 1930 എന്ന നമ്പറിൽ ബന്ധപെടണമെന്ന് പൊലീസ് മേധാവി ആവശ്യപ്പെട്ടു. സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പ് നടക്കുന്നതിനാൽ ജാഗ്രത പാലിക്കണം. സൈബർ തട്ടിപ്പിനിരയായവരെ ലക്ഷ്യം വെച്ചും തട്ടിപ്പ് സംഘം രംഗത്തുണ്ട്. ലീഗൽ സർവീസസ് അതോറിറ്റി എന്ന പേരിൽ കോളുകൾ വരുന്നതായും ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്. വ്യാജ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും നിർദ്ദേശിച്ചു.
Reactions

Post a Comment

0 Comments