Ticker

6/recent/ticker-posts

പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ ബൈക്ക് യാത്രക്കാരൻ്റെ മരണം കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്കിൽ നിന്നും തെറിച്ചു വീണതിനെ തുടർന്ന്  ബസ് കയറി യുവാവ് മരിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെ കേസ്.
 കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്ത് കുന്നുമ്മൽരാംനഗർ
റോഡിലെ കംപ്യൂട്ടർ കെയറിലെ
സോഫ്റ്റ് വെയർ എഞ്ചിനീയർ
 ബേഡകം തെക്കെക്കരയിലെ ബാലകൃഷ്ണൻ്റെ മകൻ ശ്രീനീഷ്36 മരിച്ച സംഭവത്തിലാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയായിരുന്നു അപകടം. നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്. ആർ. ടി. സി ശ്രീനീഷ് സഞ്ചരിച്ച
ബൈക്കിൽ ഇടി ക്കുകയും ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിൻ്റെ ദേഹത്ത് ഇത് വഴി വന്ന മാധവി എന്ന ടൂറിസ്റ്റ് ബസ് കയ യുവാവിൻ്റെ ദേഹത്ത് കയറി ആശുപത്രി കൊണ്ട് പോകും വഴി മരിച്ചതായാണ് കേസ്. അപകടം ഉണ്ടാക്കിയത് കെ.എസ്.ആർ.ടി.സി ബസ് ആണെന്നാണ് എഫ്.ഐ.ആർ. മൃതദേഹം ജില്ലാ ശുപത്രിയിൽ ഇന്ന് രാവിലെ പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Reactions

Post a Comment

0 Comments