നീലേശ്വരം :തോണിയിൽ നിന്നും കടലിലേക്ക് തെറിച്ചു വീണ് മൽസ്യ
തൊഴിലാളി യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മാവില കടപ്പുറം അംബേദ്ക്കറിലെ എം.ഗണേഷൻ 45 ആണ് മരിച്ചത്. മാവില കടപ്പുറത്തെ എം.വി. സുരേന്ദ്രൻ 48 നീലേശ്വരം ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്ന് രാവിലെ പുലി മുട്ട് മുരിയരയിലാണ് അപകടം. ശക്തമായ തിരമാല ഇടിച്ച് ഉലഞ്ഞ
തോണിയിൽ നിന്നും രണ്ട് പേരും കടലിൽ വീഴുകയായിരുന്നു. കൂടെ ഉള്ളവർ ചാടിയെങ്കിലും ഗണേഷൻ ഒഴുകി പോയി. കരയിൽ നിന്നും ആളുകളെത്തിയാണ് കരക്കെത്തിച്ചത്. ഗണേഷൻ മരിച്ചിരുന്നു. തോണിക്കടിയിൽ കുടുങ്ങിയാണ് സുരേന്ദ്രന് പരിക്കേറ്റത്.
0 Comments