Ticker

6/recent/ticker-posts

വീട് കേന്ദ്രീകരിച്ച് കാട്ട് പന്നി ഇറച്ചി വിൽപ്പന യുവാവ് അറസ്റ്റിൽ കാറും ഫ്രിഡ്ജും കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :വീട്ടിൽ സൂക്ഷിച്ച്  കാട്ടുപന്നിയുടെ ഇറച്ചി വിൽപ്പന. യുവാവിനെ വനപാലകർ അറസ്റ്റ് ചെയ്തു. കാറും ഫ്രിഡ്ജും കസ്
റ്റഡിയിലെടുത്തു. അമ്പലത്തറ
 പറക്കളായി കൊമ്പിച്ചിയടുക്കത്തെ രമ്യേഷി 36 നെയാണ് കാഞ്ഞങ്ങാട് റേയ്ഞ്ച് ഫോറസ്റ്റ്   ഓഫീസർ
കെ. രാഹുലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇറച്ചി സൂക്ഷിച്ച ഫ്രിഡ്ജ്, കടത്താൻ ഉപയോഗിച്ച കാറുമാണ് കസ്റ്റഡിയിലെടുത്തത്.ഒരു കിലോ ഇറച്ചിയാണ് വീട്ടിൽ നിന്നും കിട്ടിയത്.9 കിലോ വിൽപ്പന നടത്തിയതായി രമ്യേഷ്  വനപാലകരോട് പറഞ്ഞു. ചട്ടഞ്ചാൽ ഭാഗത്തു നിന്ന് നായാട്ട് നടത്തിയാണ് ഇറച്ചി കൊണ്ടുവന്നതെന്നാണ് വിവരം.രഹസ്യ വിവരം ലഭിച്ചാണ് വനപാലകർ വീട്ടിൽ പരിശോധന നടത്തിയത്. മുൻപ് ഇറച്ചി വിൽപ്പന നടത്തുന്നതിനിടെ രമ്യേഷിനെ  ബേക്കൽ 
പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
.അന്നും കാർ കസ്റ്റഡിയിലെടുത്തിരുന്നു. വനപാലകരുടെ സംഘത്തിൽ പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സേസപ്പ,പി. കെ ശിഹാബുദ്ദീൻ,വിനീത് വിഷ്ണു, പ്രവീൺ, സൗമ്യ, ജിതിൻ എന്നിവരും ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments