കാഞ്ഞങ്ങാട്: അമ്പലത്തറ മൂന്നാം മൈലിലെ സ്നേഹാലയത്തിൽ നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ അന്തേവാസിയെ നീലേശ്വരത്തെ ഓട്ടോ ഡ്രൈവർമാരുടെ ഇടപെടലിൽ കണ്ടെത്താനായി.ഊമയായ ഇതര സംസ്ഥാനക്കാരനെ വെള്ളമോ ഭക്ഷണമോ കഴിക്കാതെ അവശതയിൽ നീലേശ്വരം കരുവാച്ചേരിയിൽ വച്ച് ഓട്ടോ ഡ്രൈവർ പ്രദീപിന്റെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. നിലേശ്വരം പൊലീസ് വ്യാപകമായി അന്വേഷിക്കുന്നതിനിടെയാണ് അന്തേവാസിയെ പ്രദീപൻ കണ്ടെത്തുന്നത്. വിവരം നിലേശ്വരം എസ്.ഐമധുസൂദനൻ മടിക്കൈ,ജനമൈത്രി ഓഫീസറായ പ്രദീപൻ കോതോളി, ഡ്രൈവർ പ്രദീപൻ എന്നിവരെ അറിയിച്ചതോടെ ഇവരെത്തി വെള്ളവും ഭക്ഷണവും നൽകി അമ്പലത്തറയിലെ സ്നേഹാലയത്തിൽ എത്തിക്കുകയായിരുന്നു.സ്നേഹാലയത്തിലെ ബ്രദർ ഈശോദാസിനെ നേരിട്ട് ഏൽപ്പിച്ചതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ മടങ്ങിയത്.
0 Comments