Ticker

6/recent/ticker-posts

തൂങ്ങി മരിച്ചതിൽ നാട്ടുകാർക്ക് സംശയം വിദഗ്ധ പോസ്റ്റ്മോർട്ടം ഫോറൻസിക്, വിരലടയാള വിദഗ്ധർ വീട് പരിശോധിച്ചു

കാഞ്ഞങ്ങാട് വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാണത്തൂർ നെല്ലിക്കുന്നിലെ വലിയ പറമ്പിൽ ഹൗസിൽ ടി.എസ്. അബ്ദുൽ റഹീമിനെ 62യാണ് മരിച്ച നിലയിൽ കണ്ടത്.ഇന്നലെ  വൈകുന്നേരം ആറു മണിയോടെ വീട്ടു മുറിയിലാണ് തൂങ്ങിയ നിലയിൽ കാണുന്നത്. റഹീമിൻ്റെ മരണത്തിൽ നാട്ടുകാർ പൊലീസിനോട് സംശയം പ്രകടിപ്പിച്ചു. കുരുക്കിട്ടതിലും നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.
രാജപുരം പൊലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചു. ഇന്ന് രാവിലെ ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും വീട്ടിലെത്തി വിശദമായി പരി
ശോധിച്ചു. മൃതദേഹം ഇന്ന്  വിദഗ്ധ
പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും.
 
Reactions

Post a Comment

0 Comments