Ticker

6/recent/ticker-posts

യുവാവിനെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പണം തട്ടി ശ്രുതി ചന്ദ്രശേഖരനെതിരെ കേസ്

കാഞ്ഞങ്ങാട് :യുവാവിനെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയിൽ ഹണി ട്രാപ്പ്കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്. പുല്ലൂർ കൊടവലത്തെ ഉദയനഗർ എടമുണ്ടയിലെ അജീഷിൻ്റെ 20 പരാതിയിലാണ് ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ 34 തിരെ മേൽപ്പറമ്പ
പൊലീസ് കേസെടുത്തത്. ഐ.എസ്.ആർ.ഒയിലെ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് പരിചയപ്പെടുകയും അജീഷിൻ്റെ ബന്ധുവായ സുജിത്തിനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. തുടർന്ന് വാട്സാപ്പിലേക്ക് പല പ്രാവശ്യം ബന്ധപ്പെട്ട് പണം വാങ്ങിയെന്നാണ് പരാതി. സുജിത്തിൻ്റെ ഗൂഗിൾ പെവഴി 14000 രൂപ അയച്ചു കൊടുത്തു. കഴിഞ്ഞ മാർച്ച് 31 ന് വ്യാജ വീഡിയോയും ഫോട്ടോയും കാണിച്ച് ഭീഷണിപ്പെടുത്തി
കൊടവലത്തുവെച്ച് അരലക്ഷം രൂപയും ഏപ്രിൽ 29 ന് പൊയിനാച്ചിയിൽ വെച്ച് അരലക്ഷം രൂപയും വാങ്ങിചതിച്ചെന്ന പരാതിയിലാണ് കേസ്. മേൽപ്പറമ്പ പൊലീസ് നേരത്തെ റജിസ്ട്രർ ചെയ്ത
മറ്റൊരു കേസിൽ അറസ്റ്റിലായ ശ്രുതിയെ കഴിഞ്ഞയാഴ്ച റിമാൻ്റ് ചെയ്തിരുന്നു.
Reactions

Post a Comment

0 Comments