കാഞ്ഞങ്ങാട്: മാവുങ്കാൽ ദേശീയ പാതയിൽ ഇന്നലെ വൈകീട്ട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവതിയുടെ മരണത്തിനിടയാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് ശേഷം നിർത്താതെ പോയ കാറാണ് കസ്റ്റഡിയിലെടുത്തത്. മാവുങ്കാൽ പൈരടുക്കത്തെ വേണുഗോപാലൻ്റെ ഭാര്യ രജനി അപകടത്തിൽ മരിച്ചിരുന്നു. മകൻ ചെമ്മട്ടം വയൽ ഗവ. സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി
അദ്ദിഖ് 12 സാരമായി പരിക്കേറ്റ് ചികിൽസയിലാണ് . അപകടത്തെ തുടർന്ന് ഭയന്ന് കാർ ഓടിച്ചു പോയതാണെന്നാണ് കാറിലുണ്ടായിരുന്ന വർ പറഞ്ഞത്. കാർ യാത്രക്കാർ പഞ്ചായത്ത് മെമ്പറെ കാര്യം ധരിപ്പിക്കുകയും പഞ്ചായത്ത് മെമ്പർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ഭാഗത്ത് ദേശീയ പാതക്കരികിൽ നിർത്തിയിട്ടിരുന്ന കാർ ഹോസ്ദുർഗ് പൊലീസെത്തികസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. കാർ ഡ്രൈവറുടെ പേരിൽ കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ജില്ലാശുപത്രിയിൽ പോസ്റ്റ് മോർട്ടം നടന്നു.
0 Comments