കാഞ്ഞങ്ങാട്: മാവുങ്കാൽ ദേശീയ പാതയിൽ ക്രൈസ്റ്റ് സ്കൂളിന് സമീപം ഇന്ന് വൈകീട്ട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ഇടിച്ച കാർ നിർത്താതെ പോയി. മാവുങ്കാൽ പൈരടുക്കത്തെ വേണുഗോപാലൻ്റെ ഭാര്യ രജനി 39 ആണ് മരിച്ചത്. മകൻ ചെമ്മട്ടം വയൽ ഗവ. സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി
അദ്ദിഖിനാണ് 12 പരിക്കേറ്റത്. കാഞ്ഞങ്ങാട് കൊവൽ പള്ളിയിൽ ക്യാമറ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ജോലികഴിഞ്ഞ് മകനുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. കാസർകോട് ഭാഗത്തേക്ക് പോയ കാറാണ് ഇടിച്ചത്. മൃതദേഹം ജില്ലാശുപത്രിയിൽ. മറ്റൊരു മകൻ അദ്വൈത്.
0 Comments