കാഞ്ഞങ്ങാട് : കൊവ്വൽപള്ളി മുസ്ലിം ജമാഅത്ത് ജനറൽ ബോഡി യോഗം ചേർന്നു. മുഹമ്മദ് നൈഫ് അധ്യക്ഷം വഹിച്ചു, സെക്രട്ടറി എം. എ. ഷഫീഖ് 2023-24 വർഷത്തെ വരവ് -ചിലവ് കണക്കും, വാർഷികറിപ്പോർട്ടും അവതരിപ്പിച്ചു . സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, വൈ. പ്രസിഡന്റ് കെ. ബി. കുട്ടി ഹാജി, ശരീഫ് എഞ്ചിനിയർ തിരിഞ്ഞടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി: മുഹമ്മദ് നൈഫ് പ്രസിഡന്റ്, കെ. പി. മുഹമ്മദ്, എൻ. പി. അഷ്‌റഫ് വൈ പ്രസിഡന്റ് മാർ. എം. എ. ഷഫീഖ് ജനറൽ സെക്രട്ടറി' സിറാജ് ഹിമമി, സൽമാൻ സെക്രട്ടറിമാർ. എസ്. കെ. ജബ്ബാർ ട്രഷറർ എന്നിവരെയും പ്രവർത്തക സമിതി അംഗങ്ങളായി എൻ. പി. ജലീൽ, പി. എ. മുനീർ, അബ്ദുൽ അസീസ് , അന്തായി തിഡിൽ, സഫാദ് കൊവ്വൽ പള്ളി, ഷംസുദീൻ മാതോത്ത്, ഹംസ, സിദീഖ് , ഹകീം എന്നിവരെയും തിരഞ്ഞടുത്തു.
0 Comments