പൊലീസ് കേസെടുത്തു.പ്ലസ് വൺ വിദ്യാർത്ഥി ചെമ്മനാട് കല്ലുവളപ്പിൽ മുഹമ്മദ് ഇർഫാനെ ആണ് റാഗ് ചെയ്തത്.ഷർട്ടിന്റെ മുകൾ ഭാഗത്തെ ബട്ടൺ ഇടാത്തതിനാണ് അക്രമം. ക്ലാസിൽ കയറി മുഹമ്മദ് ഇർഫാനെ ബെഞ്ചിൽ അമർത്തിപ്പിടിച്ച് കൈകൊണ്ട് ചുമലിലും മുഖത്തും തലയ്ക്കും അടിച്ചു പരിക്കേൽക്കുകയായിരുന്നു.പ്രിൻസിപ്പൽ ഡോ.എ. സുകുമാരൻ നായർ ആണ് ഇത് സംബന്ധിച്ച് പൊലീസിൽ വിവരം നൽകിയത്. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്താണ് സംഭവമെന്ന് പരാതിയിൽ പറഞ്ഞു.
0 Comments