Ticker

6/recent/ticker-posts

തൊഴുത്തിൽ കെട്ടിയ പശുകിടാവിനെ പുലി കൊന്നു

രാജപുരം :തൊഴുത്തിൽ കെട്ടിയ പശുകിടാവിനെ പുലികടിച്ച് കൊന്നു. പാണത്തൂർ കല്ലപ്പള്ളി ദോഡ മന ചന്ദ്ര
ശേഖരയുടെ ഒരു വയസുള്ള പശു കിടാവിനെയാണ് പുലി കൊന്നത്. തൊഴുത്തിൽ കടിച്ച് കൊന്ന നിലയിൽ ഇന്ന് രാവിലെയാണ് കണ്ടത്. ഒരു ഭാഗം ഭക്ഷിച്ച നിലയിലായിരുന്നു. മൂന്ന് എണ്ണമായിരുന്നു തൊഴുത്തിലുണ്ടായിരുന്നത്. മറ്റ് പശുക്കൾക്ക് പരിക്കുകളില്ല. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി. ഈ ഭാഗത്ത് നിന്നും ആഴ്ചകൾക്ക് മുൻപ് വളർത്തുനായയെ പുലി പിടിച്ച് കൊണ്ട് പോയിരുന്നു.
Reactions

Post a Comment

0 Comments