Ticker

6/recent/ticker-posts

വിദ്യാർത്ഥികൾ സൗഹൃദ കണ്ണിയിൽ കോർത്ത മുത്തുമാലകളായി മാറണം: അഡി.ജില്ലാ ജഡ്ജ് പി.എം. സുരേഷ്

കാഞ്ഞങ്ങാട് :
സ്കൂളിൽ ചേരിതിരിഞ്ഞു അടിയുണ്ടേക്കേണ്ടവരല്ല മറിച്ചു സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തികളാകാൻ പഠിച്ചു മിടുക്കരായി സൗഹൃദ കണ്ണിയിൽ കോർത്ത മുത്തുമാലകളായി മാറേണ്ടവരാണ് വിദ്യാർഥികൾ എന്ന് അഡിഷണൽ ജില്ലാ ജഡ്ജും ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവ്വിസസ്‌ കമ്മിറ്റി ചെയർമാനുമായ പി.എം. സുരേഷ് പറഞ്ഞു. ഹോസ്ദുർഗ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ആന്റി രാഗിങ്ങ് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത്കൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിപിടിയിൽ ആവേശത്തിന് ചാടിപ്പുറപ്പെട്ടാൽ ചെന്നെത്തുന്നത് തലയൂരാനാകാത്ത കേസുകളിലേക്കാണെന്നും അത് ശോഭനമായ ഭാവി ജീവിതം തന്നെ ഇല്ലാതാക്കാൻ ഇടയാക്കുമെന്നും വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.അഡ്വ. എൻ. കെ. മനോജ്‌ കുമാർ ബോധവത്കരണ ക്ലാസ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഏ. വി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവ്വിസസ് കമ്മിറ്റി സെക്രട്ടറി പി. വി. മോഹനൻ, സ്കൂൾ പി ടി എ പ്രസിഡന്റ്‌ രഞ്ജിരാജ്, പ്രധാനധ്യാപകൻ രാജേഷ് എന്നിവർ സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി എൻ. സാദാശിവൻ സ്വാഗതവും പാരാ ലീഗൽ വളന്റിയർ ബിന്ദു നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments