Ticker

6/recent/ticker-posts

ഡൽഹിയിൽ നിന്നും കാഞ്ഞങ്ങാട്ട് ട്രെയിൻ ഇറങ്ങിയ നഴ്സിന്റെ ബാഗ് കവർച്ച ചെയ്തു

കാഞ്ഞങ്ങാട് :ഡൽഹിയിൽ നിന്നും കാഞ്ഞങ്ങാട് സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ നഴ്സിന്റെ ബാഗ് കവർച്ച ചെയ്തു. പനത്തടി സ്വദേശിനി ആർ. രശ്മിയുടെ ബാഗാണ് കവർച്ച ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. ട്രെയിൻ ഇറങ്ങിയ ശേഷം ശുചിമുറിയിൽ കയറിയ സമയം റെയിൽവെ സ്റ്റേഷനിലെ വിശ്രമമുറിയിൽ സൂക്ഷിച്ച ബാഗാണ് മോഷണം പോയത്. പണം അപഹരിച്ചശേഷം ബാഗ് പിന്നീട് റെയിൽവെ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബാഗിലുണ്ടായിരുന്ന രേഖകൾ അടക്കമുള്ള പേഴ്സ് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റിനടുത്ത് കട തിണ്ണയിലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രശ്മി ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി.
Reactions

Post a Comment

0 Comments