കാസർകോട്:കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കർണാടക ആർ. ടി. സി ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്ത നിലയിൽ. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന കർണാടക സർക്കാറിൻ്റെ ബസിൻ്റെ ചില്ല് എറിഞ്ഞ് തകർത്ത നിലയിൽ ഇന്ന് രാവിലെ കാണുകയായിരുന്നു. യാത്രക്കാർക്ക് ഇരിക്കാൻ സ്ഥാപിച്ച സ്റ്റീൽ കസേരകൾ ഒടിച്ച് നശിപ്പിച്ച നിലയിലും കാണപ്പെട്ടു. പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചു. ഡിപ്പോ ഇൻസ്പെക്ടറുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
0 Comments