Ticker

6/recent/ticker-posts

സ്കൂട്ടറും മദ്യവും ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :സ്കൂട്ടറും മദ്യവും റോഡിൽഉപേക്ഷിച്ച് യുവാവ്ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10 ന് പെരിയാട്ടടുക്കത്താണ് സംഭവം. റോഡിൽ കണ്ട സ്കൂട്ടറും 16 പാക്കറ്റ് കർണാടക നിർമ്മിത വിദേശമദ്യവും ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കണ്ടെത്തിയിട്ടില്ല.കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാട്ടുകാരെ കണ്ട് പ്രതി മദ്യവും വാഹനവും ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. കഴിഞ്ഞ ആഴ്ചയും മദ്യവും സ്കൂട്ടിയും ഉപേക്ഷിച്ച നിലയിൽ പിടികൂടിയിരുന്നു.
Reactions

Post a Comment

0 Comments