Ticker

6/recent/ticker-posts

ഉടൻ പണംവാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ഒറ്റ നമ്പർ ചൂതാട്ടം ഗൂഗിൾ പേ വഴി പണം ഇടപാട് യുവാവ് കയ്യോടെ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട് :ഉടൻ പണം എന്ന പേരിൽ
വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ഒറ്റ നമ്പർ ചൂതാട്ടം. ഗൂഗിൾ പേ വഴി പണം ഇടപാട് നടത്തി വന്ന യുവാവ് കയ്യോടെ പൊലീസ് പിടിയിൽ. മാലോം ചുള്ളി ചാലിങ്കര എസ്. സജീവൻ39 ആണ് അറസ്റ്റിലായത്. ചെറിയ കള്ളാറിൽ നിന്നും ഇന്ന് ഉച്ചക്ക് രാജപുരം പൊലീസ് ആണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. നിരവധി തുണ്ട് കടലാസുകളും 1200 രൂപ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. സംസ്ഥാന സർക്കാർ ലോട്ടറിയുടെ മൂന്നക്ക നമ്പർ ഉപയോഗിച്ചായിരുന്നു ചൂതാട്ടം. ഉടൻ പണം എന്ന വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് ചൂതാട്ടം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഗൂഗിൾ പേ വഴി നിരവധി പേർ പതിനായിരത്തിലേറെ രൂപ ഒരു ദിവസം തന്നെ പ്രതിയുടെ അക്കൗ ലേക്ക് അയച്ചതായി കണ്ടെത്തി. യുവാവിൻ്റെ ഫോൺ കൂടുതൽ പരിശോധനക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments