Ticker

6/recent/ticker-posts

കാസർകോട്ടെ സി.എ. മുഹമ്മദ് ഹാജി വധക്കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം

കാസർകോട്:കാസർകോട്
അട്കത്ബയൽ ബിലാൽ
മസ്ജിദിനു സമീപത്തെ സി. എ. മുഹമ്മദ്
ഹാജിയെ 56വെട്ടിക്കൊലപ്പെടുത്തിയ
കേസിലെ പ്രതികളെ ജില്ലാ
അഡീഷണൽ
സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
പ്രതികൾക്കുള്ള ശിക്ഷ അഡീഷണൽ
സെഷൻസ് കോടതി ജഡ്ജ് (രണ്ട്) കെ പ്രിയയാണ് വിധിച്ചത്.കേസിലെ പ്രതികളായ കാസർകോട്
പൊലീസ് സ്റ്റേഷൻ പരിധിയിലെ
സന്തോഷ് നായിക് എന്ന ബജെ
സന്തോഷ് 36, കെ ശിവപ്രസാദ് എന്ന
ശിവൻ 40, കെ അജിത് കുമാർ എന്ന
അജ്ജു 35, കെ ജി കിഷോർ കുമാർ
എന്ന കിഷോർ 39എന്നിവരെയാണ്
കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചത്.2008ൽ നടന്ന കാസർകോട്ടെ വർഗീയ
സംഘർഷ കേസിൽ തുടർച്ചയായി
പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ
ആദ്യ ശിക്ഷാവിധിയാണിത്.
2008 ഏപ്രിൽ 18ന് ആണ് മുഹമ്മദ്
ഹാജി കുത്തേറ്റ് മരിച്ചത്. ഇപ്പോഴത്തെ
കാസർകോട് അഡീഷണൽ എസ് പി പി .
ബാലകൃഷ്ണൻ നായർ ആണ് കേസ്
അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.
സന്ദീപ്, മുഹമ്മദ് സിനാൻ, അഡ്വ.
സുഹാസ്, മുഹമ്മദ് ഹാജി, റിശാദ്,
റഫീഖ്, ഉപേന്ദ്രൻ, അസ്ഹർ, സാബിത്,
സൈനുൽ ആബിദ്, റിയാസ് മൗലവി
എന്നിവരാണ് 2008 മുതൽ ചുരുങ്ങിയ
കാലങ്ങളിൽ കാസർകോട്ട് സാമുദായിക
പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്
കൊല്ലപ്പെട്ടത്.2008ന് ശേഷം വർഗീയ
സംഘർഷങ്ങളിൽ 11
കൊലപാതകങ്ങളാണ് കാസർകോട്ട്
അരങ്ങേറിയത്. ഇതിൽ ഒമ്പത്
കേസുകളിലും പ്രതികളെ വെറുതെ വിട്ടു.
2008 ഏപ്രിൽ 14നാണ് സന്ദീപ്
കൊല്ലപ്പെട്ടത്. തുടർച്ചയായ മൂന്നു
കൊലപാതകങ്ങൾ ഇതിനെ തുടർന്ന്
നടന്നു. സന്ദീപ് കൊലക്കേസിലെ
പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി
നേരത്തെ വെറുതെ വിട്ടിരുന്നു. പിന്നാലെ
2008 ഏപ്രിൽ 16ന് നെല്ലിക്കുന്ന്
ബങ്കരക്കുന്നിലെ മുഹമ്മദ് സിനാൻ
ആനബാഗിലു ദേശീയപാതയിലെ
അടിപ്പാതയ്ക്ക് സമീപം കുത്തേറ്റു മരിച്ചു.
ഈ കേസിലെ പ്രതികളെയും കോടതി
വെറുതെ വിട്ടിരുന്നു.
അതിന് ശേഷം കാസർകോട്ടെ പ്രമുഖ
അഭിഭാഷകനായ പി സുഹാസ് കുത്തേറ്റ്
മരിച്ചു. ഈ കേസ് തലശേരി
സെഷൻസ്
കോടതിയുടെ പരിഗണനയിലാണ്. 
കൊറിയയർ സർവീസ് ഉടമ
ബാലകൃഷ്ണനെ കൊലപ്പെടുത്തിയ
കേസും ഏറെ വിവാദമായിരുന്നു.
2008ലെ കൊലപാതക പരമ്പരയിലെ
അവസാനത്തെ കേസായിരുന്നു സി. എ.
മുഹമ്മദിന്റേത്. ഈ കേസിൽ
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂടറായി
അഡ്വ. സി കെ ശ്രീധരനും, അഡ്വ. കെ.
പി. പ്രദീപ് കുമാറും ഹാജരായി. പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം
 റിമാൻഡ് ചെയ്തിരുന്നു. പ്രതികൾ ഒരു ലക്ഷം രൂപീ വീതം പിഴയുമടക്കണം.

Reactions

Post a Comment

0 Comments