Ticker

6/recent/ticker-posts

വ്യാപക പരിശോധന മൂന്ന് ദിവസങ്ങൾക്കിടെ സംശയ സാഹചര്യത്തിൽ പൊലീസ് പിടികൂടിയത് നൂറിലേറെ പേരെ

കാഞ്ഞങ്ങാട് : ദിവസങ്ങളായി
പൊലീസ് തുടരുന്ന
വ്യാപക പരിശോധനയിൽ സംശയ സാഹചര്യത്തിൽ പൊലീസ് പിടികൂടിയത് നൂറിലേറെ പേരെ.ജില്ലയിലൊട്ടുക്കും പൊലീസ് കർശന പരിശോധന തുടരുകയാണ്. ചോദ്യം ചെയ്യലിൽ വ്യക്തമായ ഉത്തരം നൽകാതിരിക്കുകയും സംശയിക്കുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുന്നുണ്ട്. കുറ്റകൃത്യങ്ങളും വർദ്ധിച്ച കവർച്ചകൾ തടയുന്നതിനായാണ് പൊലീസ് നടപടി. ഹോസ്ദുർഗ്, രാജപുരം, അമ്പലത്തറ, ബേക്കൽ , ചന്തേര ,മേൽപ്പറമ്പ , കാസർകോട്, കുമ്പള പൊലീസ് ഉൾപ്പെടെ നിരവധി പേരെ പിടികൂടി കേസെടുത്തു.
Reactions

Post a Comment

0 Comments