കാഞ്ഞങ്ങാട് :കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് പരിഗണിച്ച് ദുരന്തം കണക്കിലെടുത്ത് പ്രഖ്യാപിക്കുന്ന അവധി ദിവസങ്ങളിൽ ചില ട്യൂഷൻ സെൻ്ററുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ എല്ലാ വില്ലേജ് ഓഫീസർമാരും ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കലക്ടർ കർശന നിർദ്ദേശം നൽകി.
0 Comments