Ticker

6/recent/ticker-posts

പാണത്തൂരിൽ പുലിയിറങ്ങി

പാണത്തൂർ :
പാണത്തൂർ പരിയാരത്ത് പുലിയിറങ്ങി. രണ്ട് പട്ടികളുടെ വലിപ്പമുള്ള പുലിയെയാണ് കണ്ടത്.
കാര്യങ്ങാനം റോഡിന് സമീപമാണ് പുലിയെ കണ്ടത്. ഇത് വഴി പോയ യാത്രക്കാർകണ്ടത് പുലിയെതന്നെയെന്ന് വനപാലകർ സ്ഥിരീകരിച്ചു. പുലി സാന്നിധ്യമുള്ള പ്രദേശമാണിവിടം.
 ഇന്നലെ രാത്രിയിൽ 11 മണിയോടെയാണ്  പരിയാരം, കാര്യങ്ങാനം റോഡ് ആരംഭിക്കുന്ന ഭാഗത്ത് പുലിയെ കണ്ടത്. പ്രദേശത്തു കാരനായ നൗഷാദാണ് പുലിയെ കണ്ടത്. റോഡിന് എതിർ വശത്ത് കൂടി വന്ന പുലി
റബർ തോട്ടത്തിലേക്ക് ചാടുകയായിരുന്നു. വിവരം അറിഞ്ഞ് രാത്രിയിൽ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. മഴയായതിനാൽ പുലിയുടെ കാൽപാടുകളടക്കം അടയാളങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും റബ്ബർ
തോട്ടത്തിലേക്ക് ചാടിയത് പുലി തന്നെയെന്ന് ഉറപ്പാക്കി. വർഷങ്ങൾക്കിടെ പ്രദേശത്ത് പലതവണ പുലിയെ കണ്ടിരുന്നു. പട്ടികളെ
കൊണ്ട് പോകാറുണ്ടെങ്കിലും മനുഷ്യരെ ഇത് വരെ ഉപദ്രവിച്ചിട്ടില്ലെന്ന് വനപാലകർ ഉത്തരമലബാറിനോട് പറഞ്ഞു. കർണാടക ഫോറസ്റ്റിനോട് ചേർന്നുള്ള ഈ ഭാഗത്ത് സെക്ഷൻ ഓഫീസർ സേസപ്പയുടെ നേതൃത്വത്തിൽ നിരീക്ഷണം നടത്തുന്നു.
Reactions

Post a Comment

0 Comments