Ticker

6/recent/ticker-posts

റോഡരികിൽ തള്ളിയ മാലിന്യങ്ങൾ പൊലീസ് തിരികെ എടുപ്പിച്ചു രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :റോഡരികിൽ തള്ളിയ മാലിന്യങ്ങൾ പൊലീസ് തിരികെ എടുപ്പിച്ചു. മാലിന്യം തള്ളിയ രണ്ട് പേർക്കെതിരെ കേസെടുത്തു. മാലിന്യം കൊണ്ട് വന്ന ടെമ്പോ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പള കെ.കെ. തൊട്ടി വിഷ്ണു പ്പാറ
റോഡരികിൽ തള്ളിയ മാലിന്യങ്ങളാണ് തിരികെ എടുപ്പിച്ചത്. ചാല റോഡിലെ അബ്ദുൾ റഷീദ് 56,ആസാം സ്വദേശി അബ്ദുൾ ഹഖ് 29 എന്നിവർക്കെതിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. എസ്. ഐ കെ.വേലായുധൻ്റെ നേതൃത്വത്തിലെത്തിയ
പൊലീസാണ് നടപടി സ്വീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്ലാസ്റ്റിക്, ഡിസ്പോസിബിൾ പ്ലേറ്റുകൾ, പാമ്പേഴ്സ്, പ്ലാസ്റ്റിക്, ഭക്ഷണമാലിന്യങ്ങൾ ഉൾപ്പെടെയാണ് തള്ളിയത്.
Reactions

Post a Comment

0 Comments