Ticker

6/recent/ticker-posts

വയനാട് ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകരുതെന്ന് പ്രചരണം ഒരാൾക്കെതിരെ കൂടി കേസ്

കാഞ്ഞങ്ങാട് :വയനാട് ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകരുതെന്ന് പ്രചരണം നടത്തിയ ഒരാൾക്കെതിരെ കൂടി പൊലീസ് കേസെടുത്തു. ഇതോടെ റിലീഫ് തടയാനുള്ള ശ്രമവുമായി സംബന്ധിച്ചുള്ള പരാതിയിൽ കേസ് രണ്ടായി. ഡി.വൈ.എഫ്.ഐ പടന്നേ മേഖല പ്രസിഡൻ്റ് കെ വി . ഭജിത്തിൻ്റെ പരാതിയിൽ ഷറഫുദ്ദീൻ പറമ്പത്തിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. പടന്ന വാർത്ത എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചെന്നാണ് പരാതി. ഇന്ന് ആണ് സംഭവം. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സഹായം ചെയ്യരുതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഭരണവർഗത്തിൻ്റെ അഴിമതിയാണ് നടക്കുന്നതെന്നും പോസ്റ്റ് ഇട്ട് കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നും ദുരന്ത നിവാരണ റിലീഫ് തള്ളിക്കളയാൻ ജനങ്ങളെ പ്രേരിപ്പിച്ചെന്നാണ് കേസ്. പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വാട്സാപ്പ് ഗ്രൂപ്പിൽ ഇത്തരം മെസേജ് പ്രചരിപ്പിച്ചതിന് ബേക്കൽ പൊലീസും കേസ് റജിസ്റ്റർ ചെയ്തിരുന്നു.
Reactions

Post a Comment

0 Comments