Ticker

6/recent/ticker-posts

ആടിന് പുല്ലരിയാൻ പോയ ശേഷം കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കാസർകോട്:ആടിന് പുല്ലരിയാൻ വേണ്ടി വീട്ടിൽ നിന്നുംപോയ ശേഷം കാണാതായ ആളുടെ മൃതദേഹം കടലിൽ കണ്ടെത്തി. നീർച്ചാൽ ബാഞ്ചത്തടുക്കയിലെ സീതരാമ 55 യുടെ മൃതദേഹമാണ് ഇന്ന് വൈകീട്ടോടെ കുമ്പളയിൽ കടലും പുഴയും ചേർന്ന അഴിമുഖത്ത് നിന്നും കിട്ടിയത്. കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കോസ്റ്റൽ പോലീസും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെ ആടിന് പുല്ലരിഞ്ഞ് വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു.
Reactions

Post a Comment

0 Comments