കാഞ്ഞങ്ങാട് :
സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ നിർബന്ധിച്ച് ബേക്കൽ കോട്ടയിൽ കൊണ്ട് പോയി പീഡിപ്പിച്ചു. ജ്വല്ലറി ജീവനക്കാരനായ പ്രതി അറസ്റ്റിൽ. കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയിലെ ജീവനക്കാരൻ ചിത്താരി ചേറ്റു കുണ്ട് കടപ്പുറം സ്വദേശി ആഷിഖ്22ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് സംഭവം. യുവാവ് പെൺകുട്ടിയെ നിർബന്ധിപ്പിച്ച് ബസിൽ കൂട്ടി കൊണ്ട് പോകുന്നത് കൂട്ടുകാരികണ്ടിരുന്നു. കൂട്ടുകാരി വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. 16 കാരി സ്കൂളിലെത്തിയില്ലെന്ന് കണ്ട
തോടെ അധ്യാപകർ വീട്ടുകാരെ അറിയിച്ചു. രക്ഷിതാക്കൾ അമ്പലത്തറ പൊലീസിൽ വിവരം നൽകി. ഒപ്പം വന്നില്ലെങ്കിൽ സ്കൂളിൽ വന്ന് ബഹളമുണ്ടാക്കുമെന്ന് യുവാവ് പറഞ്ഞ് നിർബന്ധിച്ച് കൊണ്ട് പോവുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി. പോക്സോ, നിർബന്ധിച്ച് കൊണ്ട് പോകൽ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
0 Comments