കാസർകോട്:
മയക്ക് മരുന്നുമായി മൂന്നംഗ സംഘത്തെ വിദ്യാനഗർ ഇൻസ്പെക്ടർ യു പി. വിപിൻ്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക നാഷണൽ നഗർ പട്ളയിലെ അബ്ദുൾജാസർ 29, കുതിരപ്പാടിയിലെ പി. അബ്ദുൾ അസീസ് 27, ഉളിയത്തടുക്കയിലെ കെ.എ. അബ്ദുൾ സമദ് 30 എന്നിവരാണ് അറസ്റ്റിലായത്. 3.4459 ഗ്രാം എം.ഡി.എം.എ പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഉളിയത്തടുക്കയിൽ നിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
0 Comments