Ticker

6/recent/ticker-posts

റാണിപുരത്ത് തമ്പടിച്ച് ആറ് കാട്ടാനകൾ

കാഞ്ഞങ്ങാട്: റാണിപുരത്ത് ആറ് കാട്ടാനക്കൂട്ടങ്ങൾ. തുടർച്ചയായി രണ്ടാം ദിവസവും   കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ  നിർത്തിവെച്ച ട്രക്കിങ്ങ് ഇന്നും പുനരാരംഭിച്ചില്ല.  സഞ്ചാരികൾ കടന്നുപോകുന്ന നടപ്പാതയ്ക്ക് സമീപം പുൽമേട്ടിലാണ് കാട്ടാനക്കൂട്ടം തമ്പടിച്ചത്. ഇന്നലെയും ഇതേ സ്ഥലത്ത് കാട്ടാന കൂട്ടം ഉണ്ടായിരുന്നു.
ഇതോടെ മാനി മലമുകളിലേക്കുള്ള ട്രക്കിങ്ങ് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. 
മലമുകളിൽ ശക്തമായ കാറ്റുണ്ടെങ്കിൽ ആനകൾ പിൻവാങ്ങാറുണ്ട്.എന്നാൽ കാറ്റും കുറവായതിനാൽ ഇവയ്ക്ക് സ്വൈര  വിഹാരത്തിന് സൗകര്യമായി. വനപാലകർ നിരീക്ഷണം നടത്തി വരുന്നു.
Reactions

Post a Comment

0 Comments