Ticker

6/recent/ticker-posts

ലോറി ബൈക്കിലിടിച്ച് മരിച്ചത് പത്ത് ദിവസം മുൻപ് ഗൾഫിൽ നിന്നുമെത്തിയ യുവാവ്

കാഞ്ഞങ്ങാട് : ബേക്കൽ പള്ളിക്കരയിൽലോറി ബൈക്കിലിടിച്ച് മരിച്ചത് പത്ത് ദിവസം മുൻപ് ഗൾഫിൽ നിന്നുമെത്തിയ
യുവാവ്. നീലേശ്വരം
ചിറപ്പുറെത്തെ
അഖിൽ ദേവ് 24ആണ് മരിച്ചത്. ഒപ്പം ബൈക്കിലുണ്ടായിരുന്നപേരോൽ പഴനെല്ലിയിലെ മിഥുൻ  സാരമായ പരുക്കുകളോ മംഗ്ളുരു ആശുപത്രിയിൽ ചികിൽസയിലാണ്. ഗൾഫിൽ നിന്നും 10 ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു മരിച്ച അഖിൽ. ബേക്കലിൽ സുഹൃത്തിനെ കാണാൻ പോകവെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ നിലയിൽ മംഗലാപുരത്തേക്ക് കൊണ്ട് പോകവെ കാസർകോട് വെച്ചാണ് അഖിൽ മരിച്ചത്.ഇടിച്ചിട്ട് നിർത്താതെ പോയ ലോറിയെ കാഞ്ഞങ്ങാട് വച്ച് നാട്ടുകാർ പിടികൂടുകയായിരുന്നു. ലോറി പൊലീസ് കസ്റ്റഡിയിലാണ്.


Reactions

Post a Comment

0 Comments