Ticker

6/recent/ticker-posts

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടി കത്തിച്ചു

കാഞ്ഞങ്ങാട് :വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടി കത്തിച്ചു. മീനാപ്പീസിലെ നൗഷാദ് കൊത്തിക്കാലിൻ്റെ ഇരുചക്ര വാഹനമാണ് കത്തിച്ചത്. വീട്ടിലേക്ക് വാഹനം പോകാൻ വഴിയില്ലാത്തതിനാൽ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയട്ടതായിരുന്നു. പുലർച്ചെ 2 മണിയോടെയാണ് തീ വെച്ചത്. വിവരമറിഞ്ഞ് രാത്രിയിൽ തന്നെ പൊലീസ് സ്ഥലത്തെത്തി. ഒന്നേകാൽ ലക്ഷം രൂപ വിലയുള്ള സ്കൂട്ടി മൂന്ന് മാസം മുൻപ് വാങ്ങിയതാണ്. വാഹനം പൂർണമായും കത്തി. ആവിക്കരയിൽ ആയിഷ സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു നൗഷാദ് . കഴിഞ്ഞ 15ന് കച്ചവടം അവസാനിപ്പിച്ചിരുന്നു.
Reactions

Post a Comment

0 Comments