നീലേശ്വരം :
നീലേശ്വരം ബസ് സ്റ്റാൻ്റ് പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ പട്ടാപകൽ കവർച്ച ചെയ്തു. മാർക്കറ്റ് റോഡിലെ വിഷ്ണുമനോഹറിൻ്റെ സ്കൂട്ടറാണ് മോഷണം പോയത്. ബസ് സ്റ്റാൻ്റിന് അടുത്തുള്ള കടക്ക് സമീപം നിർത്തിയിട്ടതായിരുന്നു. ഇന്ന് രാവിലെ 8 ഉച്ചക്ക് ഒരു മണിക്കും ഇടയിലാണ് കവർച്ച. 85000 രൂപ വിലയുള്ള സ്കൂട്ടറാണ് മോഷണം പോയത്. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
0 Comments