Ticker

6/recent/ticker-posts

നിക്ഷേപ തട്ടിപ്പ് യുവതിയുടെ 10 ലക്ഷം രൂപ പോയി 4 പേർക്കെതിരെ കേസ്

ചെറുവത്തൂർ :നിക്ഷേപ തട്ടിപ്പിൽ കുടുങ്ങിയ യുവതിയുടെ 10 ലക്ഷം രൂപ പോയി. 4 പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂർ പൂച്ചോലിലെ വി. ദീപ 40 ക്കാണ് പണം നഷ്ടപ്പെട്ടത്. ദീപ യുടെ പരാതിയിൽ റോയൽ ട്രാവൻകൂർ ഫാർമസി
പ്രൊഡ്യൂസേഴ്സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്ത്. കണ്ണൂർ തേർത്തല്ലിയിലെ രാഹുൽ ചക്രപാണി, അനിൽ ചക്രപാണി, സിന്ദു ചക്രപാണി, സംഗീതഗോപി എന്നിവർക്കെതിരെയാണ് കേസ്. കഴിഞ വർഷം രണ്ട് തവണകളായാണ് പണം നിക്ഷേപിച്ചത്. കൂടുതൽ പലിശയും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. പരിചയമുള്ള മറ്റ് ചിലരെയും തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് യുവതി പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments