Ticker

6/recent/ticker-posts

മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട യുവതിയെ രക്ഷപ്പെടുത്തിയ 12 വയസുകാരി വൈഭവിക്ക് പൂച്ചക്കാട്ടുകാർ സ്വർണ പതക്കം നൽകുന്നു

കാഞ്ഞങ്ങാട് :

മംഗ്ലൂരു കിന്നി ഗോളി യിൽ  മറിഞ്ഞ റിക്ഷയുടെ അടിയിൽ പെട്ട യുവതിയെ രക്ഷപ്പെടുത്തിയ 12 കാരി വൈഭവിയെ പൂച്ചക്കാട്ടുകാർ അനുമോദിക്കുന്നു.പൂച്ചക്കാട് ശാഖ എസ് വൈ എസ്- എസ് കെ എസ് എസ് എഫ് കമ്മിറ്റിയാണ് സ്വർണ പതക്കം നൽകി അനുമോദിക്കുന്നത്.
കിന്നി ഗോളി സെയ്ൻ്റ് മേരീസ് സെൻട്രൽ സ്ക്കൂളിലെ ഏഴാം തരം വിദ്യാർഥിനിയാണ് വൈഭവി. കഴിഞ്ഞ 6 ന് വൈകുന്നേരം ആറരയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് കുട്ടിയുടെ കൺമുന്നിൽ അപകടം നടന്നത്. മറിഞ്ഞ റിക്ഷ തനിയെ ഉയർത്തി ആദ്യം ഡ്രൈവറേയും പിന്നീട് രണ്ടും പേരും ചേർന്ന് വാഹനത്തിനിടിയിൽ നിന്ന്
യുവതിയേയും രക്ഷിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് ആദരവ് നൽകുന്നത്.
       സംഭവത്തിന് ശേഷം കുട്ടിയെ മംഗ്ലൂരു സിറ്റി 
പൊലീസ് കമ്മിഷണർ ഓഫീസിൽ വരുത്തി അനു മോദിച്ചിരുന്നു.
Reactions

Post a Comment

0 Comments