ചിറ്റാരിക്കാൽ :
ഭർത്താവ് ഇന്ന് ഗൾഫിൽ പോകാനിരിക്കെ യുവതി കുഴഞ്ഞുവീണ് മരിച്ചു. എളേരി അടുക്കളമ്പാടിയിലെ തെങ്കപ്പാറ ജോബിൻസ് കെ. മൈക്കിളിൻ്റെ ഭാര്യ അർച്ചന 28 ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് വീട്ടിൽ തളർന്നു വീണ അർച്ചനയെ ചെറുപുy ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗൾഫിലായിരുന്ന ജോബിൻ പി താവ്മൈക്കിളിൻ്റെ മരണത്തെ തുടർന്ന് രണ്ടാഴ്ച മുൻപ് നാട്ടിലെത്തിയതാണ്. ഇന്ന് വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ഭാര്യയുടെ മരണം. പത്തനംതിട്ടയിലെ സ്വന്തം വീട്ടിലായിരുന്ന അർച്ചന ഭർതൃ പിതാവിൻ്റെ മരണ വിവരമറിഞ്ഞ് എളേരിയിലെ വീട്ടിലെത്തിയതായിരുന്നു.
0 Comments