കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്റു കോളേജ് തെരഞ്ഞെടുപ്പിനിടെ കെഎസ്‌യു ,എം എസ് എഫ് നേതൃത്വം നൽകുന്ന യുഡിഎസ്എഫ് -എസ്എഫ്ഐ സംഘർഷം. ഇരു വിഭാഗത്തിലുമായി നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.കോളേജ് കാമ്പസിനകത്താണ് സംഘർഷം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു യൂണിയൻ തിരഞ്ഞെടുപ്പ് . വൈകീട്ട് ഫലം പുറത്ത് വന്നതിന് പിന്നാലെ സംഘർഷമുണ്ടാവുകയായിരുന്നു. സ്ഥലത്ത് നേരത്തെ തന്നെ ഹോസ്ദുർഗ് പൊലീസ് നിലയുറപ്പിച്ചിരുന്നു. പൊലീസ് ഇടപെട്ട
തോടെ സംഘർഷം ഒഴിവായി. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പിൽ 17 സീറ്റുകളിൽ എസ്എഫ്ഐ വിജയിച്ചു. എട്ട് സീറ്റുകളിൽ കെഎസ്‌യു ,എം എസ് എഫ് മുന്നണിയും വിജയിച്ചു.കെഎസ്‌യുഎംഎസ്എഫ് മുന്നണി കഴിഞ്ഞതവണ വിജയിച്ചത് മൂന്ന് സീറ്റുകളിലായിരുന്നു. ചെയർമാൻ സ്ഥാനം ഉൾപ്പെടെ പ്രധാന സീറ്റുകൾ എസ്.എഫ് ഐ നേടി.
0 Comments