Ticker

6/recent/ticker-posts

ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിലെ മുക്ക് പണ്ടതട്ടിപ്പ് ഒരു പ്രതി പിടിയിൽ

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിലെ മുക്ക് പണ്ട തട്ടിപ്പ് കേസുകളിലെ ഒരു പ്രതി പിടിയിൽ. കാഞ്ഞങ്ങാട് സൗത്ത് പനങ്കാവിലെ കെ. ബാബു 46 ആണ് ഇന്ന് പിടിയിലായത്. ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് നാല് കേസുകൾ റജിസ്ട്രർ ചെയ്തിരുന്നു 16.760 ഗ്രാം സ്വർണം പൂശിയ മുക്ക് പണ്ടമായ രണ്ട് വളകൾ പണയപ്പെടുത്തി 69000 രൂപ ബാബു തട്ടിയെടുക്കുകയായിരുന്നു. ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ ജൂൺ 3 ന് ആയിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. അസി.സെക്രട്ടറി എച്ച്.ആർ. പ്രദീപ് കുമാറിൻ്റെ പരാതിയിലാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. പ്രതിയെ നാളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. നിലാങ്കര പഴയ പാട്ടില്ലത്ത് ബി.കെ. അഷ്റഫ്, ആറങ്ങാടി വടക്കെ വീട്ടിൽ മുഹമ്മദ് റയീസ് എന്നിവർ പിടിയിലാകാനുണ്ട്. ഇവർ നാട്ടിൽ നിന്നും മുങ്ങിയതായാണ് വിവരം.

Reactions

Post a Comment

0 Comments