Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് വ്യാപാരികൾക്ക് ഓണ സമ്മാനം നൽകി അസോസിയേഷൻ

കാഞ്ഞങ്ങാട് : കേരളവ്യാപാരിവ്യവസായി ഏകോപനസമിതി കാഞ്ഞങ്ങാട് യുണിറ്റ് ഓണത്തിനോടനുപദ്ധിച്ച് മുഴുവൻ മെമ്പർമാർക്കും ഓണസമ്മാനം നൽകി . യൂണിറ്റ് പ്രസിഡന്റ് സി.കെആസിഫ് അധ്യക്ഷതവഹിച്ചചടങ്ങിൽ സംസ്ഥാന ജനറൽസെക്രട്ടറി ദേവസ്യ മേച്ചേരി കാഞ്ഞങ്ങാട്ടെ വ്യാപാരികളായ കുഞ്ഞമ്പു സ്റ്റേഷനറി , ചന്ദ്രൻ ഗ്രോസറി എന്നിവർക്ക് ഓണ സമ്മാനം നൽകി ഉദ്ഘാടനം ചെയ്തു. അംഗസംഖ്യയിൽ ജില്ലയിൽ രണ്ടാം സ്ഥാനത്ത് ആണെങ്കിലും ജീവകാരുണ്യ പ്രവർത്തനത്തിലും മറ്റ് വ്യാപാര ക്ഷേമ പ്രവർത്തനങ്ങളിലും ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനത്തിനും മാതൃകയാണ് കാഞ്ഞങ്ങാട് യൂണിറ്റ് എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ അംഗമായിരിക്കെ മരണപ്പെട്ട കെ.എച്ച് മുഹമ്മദ് കുഞ്ഞി യുടെ കുടുംബത്തിനുള്ള ധനസഹായം ജില്ലാ പ്രസിഡണ്ടും സംസ്ഥാനവൈസ്പ്രസിഡണ്ടുമായ അഹമ്മദ് ഷെരീഫ് വിതരണം ചെയ്തു. ജില്ലാവൈസ് പ്രസിഡന്റ് ഹംസ പാലക്കി യുണിറ്റ് വൈസ് പ്രസിഡന്റ് മഹേഷ് വനിത വിംഗ് പ്രസിഡന്റ് ശോഭന ബാലകൃഷ്ണൻ ആശംസഅറിയിച്ച് സംസാരിച്ചു. ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഐശ്വര്യകുമാരൻ സ്വാഗതവും ട്രഷറർ മുഹമ്മദ് ഹാസിഫ് നന്ദി പറഞ്ഞു .

Reactions

Post a Comment

0 Comments