കാഞ്ഞങ്ങാട് : പൊലീസ് സ്റ്റേഷനുകളിലേക്ക് മാച്ച് നടത്തിയ 60 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്. ബേക്കലിൽ പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി.ഹോസ്ദുർഗ് ബേക്കലിൽ പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി സ്റ്റേഷൻ മാർച്ച് നടത്തിയ റമീസ് ഹാരിസ്, സലാം, റംഷീദ് തോയമ്മൽ, ഇഖ്ബാൽ തോയമ്മൽ, സിദ്ദീഖ് കുശാൽ നഗർ, ശംസുദ്ദീൻ ആവിയിൽ, എം.പി. നൗഷാദ്, ബഷീർ ചിത്താരി , കെ. കെ. ബദറുദ്ദീൻ കണ്ടാലറിയാവുന്ന 30 പേർ ഉൾപ്പെടെ 40 പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി രാജിവെക്കുകയെന്ന് ആവശ്യപ്പട്ട് പൊലീസിന് എതിരെയും പ്രകോപനപരമായി മുദ്രാവാക്യം മുഴക്കി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുകയും ഗതാഗതം പൂർണമായും തടസപ്പെടുത്തിയതായാണ് കേസ്. ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ 20 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ ബേക്കൽ പൊലീസും കേസെടുത്തു. പെരിയ റോഡിലെ മുഹമ്മദ് സിറാജ് 29, പള്ളിപ്പുഴയിലെ നൂറ് മുഹമ്മദ് 42, കോട്ടിക്കുളത്തെ തൻസീർ 30, ബേക്കലിലെ എം.വി. ഷാനവാസ് 43, കോട്ടിക്കുളത്തെ ഹാരിസ് 42, ഉദുമ പടിഞ്ഞാറിലെ കെ.എം.എ. റഹ്മാൻ 43 ഉൾപെടെ 20 പേർക്കെതിരെയാണ് കേസ്. മാർച്ച് നടത്തിയവരെ പൊലീസ് സ്റ്റേഷന് മുന്നിൽ നിന്നും ബലം പ്രയോഗിച്ച് നീക്കിയ ശേഷം കേസെടുക്കുകയായിരുന്നു.
0 Comments