കാഞ്ഞങ്ങാട് :
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് സംശയ സാഹചര്യത്തിൽ കണ്ട കൂളിംഗ് സ്റ്റിക്കർ പതിച്ച വെള്ള ആൾട്ടോ കാർ പൊലീസ്
കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന യുവാവ് അറസ്റ്റിലായി. ഇന്ന് രാവിലെ 9.15 മണിയോടെയാണ് സംശയ സാഹചര്യത്തിൽ കണ്ട കാർ
ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം സ്വദേശി ഷിബുരാമ ചന്ദ്രനെ 36 യാണ് അറസ്റ്റ് ചെയ്തത്. കാറിനുള്ളിൽ സംശയ സാഹചര്യത്തിൽ കണ്ട ഷിബുവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു. കുറ്റകൃത്യത്തിനെത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
0 Comments