Ticker

6/recent/ticker-posts

യുവാവ് ന്യൂമോണിയ ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട് : ന്യൂമോണിയയെ തുടർന്ന് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. നോർത്ത് കോട്ടച്ചേരി തെക്കെപ്പുറത്തെ കുഞ്ഞബ്ദുള്ളയുടെ മകൻ നൗഫൽ 44 ആണ് മരിച്ചത്. പനിയെ തുടർന്ന് ഒരാഴ്ചയായി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പനി മൂർഛിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുൻപ് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. ചികിൽസയിൽ കഴിഞ്ഞ് വരവെ ഇന്ന് രാവിലെയാണ് മരണം. തെക്കെപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് ഉച്ചക്ക് അടക്കം. കാഞ്ഞങ്ങാട് നഗരത്തിലെ കടകളിലേക്ക് ചായ എത്തിച്ച് വിൽപ്പന നടത്തുന്ന ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: ഖദീജ.ഭാര്യ: അസ്മീന. നാജിദ് ഏക മകൻ. സഹോദരങ്ങൾ: നൗഷാദ്, നവാസ്, നദീറ.
Reactions

Post a Comment

0 Comments