കാഞ്ഞങ്ങാട് : അലാമിപ്പള്ളിയിൽ റോഡരികിൽ വിൽപ്പനക്ക് വെച്ച ഇ ളമ്പക്ക പിടികൂടി. മോശമായത് വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഫുഡ് സേഫ്റ്റി വിഭാഗം പിടികൂടിയത്. അലാമിപ്പള്ളിയിലെ ചന്ദ്രൻ വാങ്ങിയ ഇളമ്പക്കയിൽ നിന്നും ദുർഗധമുണ്ടായതിനെ തുടർന്നാണ് പരാതിയുണ്ടായത്. സാമൂഹ്യ പ്രവർത്തകൻ അംബുജാക്ഷൻ അലാമിപ്പള്ളി ഹോസ്ദുർഗ് പൊലീസിലും ഭക്ഷ്യവകുപ്പിനും പരാതി നൽകുകയായിരുന്നു. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ഇത് പരിശോധനക്കയച്ചു.
0 Comments