Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് കാറിന് തീപിടിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് കാറിന് തീപിടിച്ചു. കാസർകോട് സ്വദേശി ആഷിക്കിൻ്റെ കാറിനാണ് തീ പിടിച്ചത്. കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിന് സമീപം ദുർഗ ഹൈസ്കൂൾ റോഡിലെ ഗ്യാരേജിൽ അറ്റകുറ്റ ജോലിക്കിടെ തീ പിടിക്കുകയായിരുന്നു. ആൾട്ടോ കാറിനാണ് തീ പിടിച്ചത്.  ഫയർഫോഴ്സ് സ്ഥലത്തെത്തി. ഇതിനിടയിൽ ഗ്യാരേജ് ജീവനക്കാർ ചേർന്ന് തീ കെടുത്തി. മുൻ ഭാഗത്തും പിറകിലേക്കു മുൾപ്പെടെ തീ പടർന്നു.

Reactions

Post a Comment

0 Comments